ആ രാത്രി മനുഷ്യര്‍ക്കു മാത്രമല്ല, ദാ ഈ പശുക്കള്‍ക്കും അതിജീവനത്തിന്റേതു തന്നെയായിരുന്നു; ദുരന്തഭൂമിയില്‍ നിന്നും തന്റെ വളര്‍ത്തുപശുക്കളെ സംരക്ഷിക്കാനായി ശ്മശാനത്തില്‍ അഭയം തേടേണ്ടിവന്ന ഒരു ക്ഷീര കര്‍ഷകന്റെ കഥ

ഉരുള്‍പൊട്ടലില്‍ ചുറ്റുപാടും മുങ്ങിയമരുമ്പോഴും തന്റെ വളര്‍ത്തു പശുക്കളെ സംരക്ഷിക്കാനായി അതിജീവനത്തിന്റെ ഒരു പോരാട്ടം നടത്തുകയായിരുന്നു ചൂരല്‍മലയിലെ സുരേഷ് എന്ന ക്ഷീര കര്‍ഷകന്‍. വെള്ളം കയറിവന്ന് തന്റെ വീട് മുങ്ങിയപ്പോഴും സുരേഷ് ഓര്‍ത്തത് തന്റെ വളര്‍ത്തു പശുക്കളുടെ സുരക്ഷയെക്കുറിച്ചാണ്. 11 പശുക്കളുണ്ട്. അവയെ പാര്‍പ്പിക്കാന്‍ ഒരു സുരക്ഷിത സ്ഥാനം തേടി ആ രാത്രി അലഞ്ഞുനടന്നത് ഇപ്പോള്‍ ഓര്‍ക്കാന്‍പോലും വയ്യ. ഒടുവില്‍ പ്രദേശത്തു നിന്നും അല്‍പ്പം ഉയര്‍ന്ന സമീപത്തെ ഒരു ശ്മശാനത്തില്‍ രാത്രി കഴിച്ചുകൂട്ടി. അപകടത്തില്‍ നിന്നും അതോടെ രക്ഷപ്പെട്ടെങ്കിലും പശുക്കള്‍ക്ക് തീറ്റയില്ലാതെയായി. 3 കറവ പശുക്കളും കുട്ടികളുമടങ്ങുന്ന പശുക്കള്‍ക്ക് തീറ്റപ്പുല്ല് തേടി സുരേഷ് ഒരുപാട് അലഞ്ഞു. എന്നാല്‍ ഫലമുണ്ടായിരുന്നില്ല.

ALSO READ: വയനാട് ഉരുള്‍പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്ന് കേന്ദ്രം തീരുമാനിക്കും: സുരേഷ്‌ഗോപി എം പി

മുന്നിലിനി എന്താണ് വഴി എന്നതു സംബന്ധിച്ച് ആലോചിച്ചിരിക്കുന്നതിനിടെയാണ് ജില്ലാ ക്ഷീരവികസന വകുപ്പിന്റെ കരുതല്‍ സുരേഷിനെയും അദ്ദേഹത്തിന്റെ പശുക്കളെയും തേടിയെത്തുന്നത്. ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ട പശുക്കളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും വിവരശേഖരണം നടത്തുന്നതിനിടെ അവര്‍ സുരേഷിനെക്കുറിച്ചറിഞ്ഞു. ഉടന്‍ സ്ഥലം അന്വേഷിച്ച് കണ്ടെത്തി പശുക്കള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കി. പിന്നീട് തീറ്റപ്പുല്ല് എത്തിക്കാനായി അവരുടെയും ശ്രമം. അങ്ങനെയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് ക്ഷീരകര്‍ഷക കൂട്ടായ്മ ഈ വിവരം അറിയുന്നത്. കാര്യമറിഞ്ഞ ഉടന്‍ അവര്‍ തീറ്റപ്പുല്ല് എത്തിച്ചു നല്‍കി. ഇതോടെ ഈ കര്‍ഷകന്‍ നേരിട്ട വലിയ ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമായി. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയക്ടര്‍ ഫെമി വി. മാത്യുവിന്റെയും സിനാജുദ്ദീന്‍ പി.എച്ചിന്റേയും നേതൃത്വത്തിലായിരുന്നു ശ്രമങ്ങള്‍ നടന്നിരുന്നത്. ദുരന്തം നടന്ന സ്ഥലത്തിന് 300 മീറ്റര്‍ അകലെയുള്ള ക്ഷീര കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ പശുക്കള്‍ ഉള്ളത്. കേരള ഫീഡ്‌സ്, അരീക്കോട് കര്‍ഷക കൂട്ടായ്മ എന്നിവരില്‍ നിന്ന് സംഭരിച്ച കാലിത്തീറ്റ് ഇവിടങ്ങളില്‍ ആദ്യഘട്ടമായി വിതരണം ചെയതു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News