മാലിന്യമെറിഞ്ഞപ്പോൾ വളർത്തു നായയുടെ മേൽ പതിച്ചു, മധ്യപ്രദേശിൽ ദളിത് സ്ത്രീയേയും മകളെയും റോഡിലൂടെ വലിച്ചിഴച്ച് യുവാക്കൾ- 2 പേർ പിടിയിൽ

വീട്ടിലെ മാലിന്യം കളഞ്ഞപ്പോൾ സമീപത്തെ വളർത്തു നായയുടെ മേൽ പതിച്ചു. മധ്യപ്രദേശിൽ ദളിത് സ്ത്രീയെയും മകളെയും ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച് യുവാക്കൾ. മധ്യപ്രദേശിലെ മൊറെനയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആക്രമണത്തിൽ അനിത മഹർ, അവരുടെ മകൾ ഭാരതി എന്നിവർക്ക് പരുക്കേറ്റു.

ഇരുവരെയും വടികൊണ്ട് ക്രൂരമായി അടിച്ച ശേഷം പ്രദേശത്തെ രാജേഷ് തോമർ, കുംഹേർ സിങ് തോമർ എന്നിവർ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ALSO READ: റോഡ് നിർമാണത്തിലെ അപാകത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ ഛത്തീസ്ഗഡിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; മൃതദേഹം ലഭിച്ചത് സെപ്റ്റിക് ടാങ്കിൽ നിന്ന്

ഇതോടെ വിഷയത്തിൽ പൊലീസ് കേസെടുക്കുകയും ഇരുവരെയും അംബാ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്‍റെ ഇളയ സഹോദരന്‍ രാവിലെ മാലിന്യം കളയാന്‍ പോയപ്പോള്‍ നായയെ കണ്ട് പേടിച്ചെന്നും മാലിന്യം കളഞ്ഞപ്പോള്‍ അത് നായയുടെ മേല്‍ പതിച്ചെന്നും അനിത മഹോറിൻ്റെ മകൻ ദീപക് പറഞ്ഞു.

തുടര്‍ന്ന് കേസിലെ പ്രതികളായ ഇരുവരും മഹോറിന്‍റെ വീട്ടിലേക്ക് വടിയും മറ്റുമായി ഇരച്ച് കയറുകയും ആക്രമണം നടത്തുകയുമായിരുന്നുവത്രെ. ആക്രമണത്തിൽ അനിത മഹറിന് ഗുരുതര പരുക്കാണ് ഏറ്റിട്ടുള്ളതെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News