യുകെയിലെ തിരക്കുള്ള റോഡില്‍ നൃത്താഘോഷം; യുവാക്കള്‍ക്കു നേരെ വിമര്‍ശനം

യുകെയിലെ ‘എ’ റോഡില്‍ മണിക്കൂറുകളോളം നീണ്ടു നിന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു പറ്റം മലയാളികളായ ചെറുപ്പക്കാര്‍ നടത്തിയ നൃത്തം വിവാദമാകുന്നു. അനന്തു സുരേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഷെയര്‍ചെയ്തിരിക്കുന്നത്.

Also Read: അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ വിഡിയോയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. വീഡിയോയില്‍ നൃത്തം ചെയ്ത ചെറുപ്പക്കാരെ യുകെയില്‍ ഇതൊരിക്കലും പാടില്ലന്നും വീഡിയോ ഡിലീറ്റ് ചെയ്യണം എന്നും കമന്റുകള്‍ ഇട്ടാണ് വിമര്‍ശിക്കുന്നത്. കമന്റുകളായി രൂക്ഷമായ ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല.

Image Credits: Instagram/Anandhu Suresh’s Reels

രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനിറ്റും വഴിയില്‍ കുടുങ്ങിയപ്പോഴാണ് നൃത്തം ചുവടുകള്‍ വയ്ക്കാന്‍ തോന്നിയത് എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തയാള്‍ സൂചിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News