റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത എലിക്കുഞ്ഞ്; കേസ്

ചിക്കന്‍ കറിയില്‍ ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. ബാന്ദ്രയില്‍ പഞ്ചാബി ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റിലാണ് സംഭവം. സംഭവത്തിൽ റെസ്‌റ്റോറന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ കേസ് ഫയൽ ചെയ്തു.

മുംബൈ സ്വദേശികളായ അനുരാഗും കൂട്ടുകാരനും റെസ്റ്റോറെന്റിലെത്തി ഒരു ചിക്കന്‍ കറിയും ഒരു മട്ടണ്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ ചിക്കന്‍ കറിയിലാണ് എലിക്കുഞ്ഞ് ശ്രദ്ധയില്‍പ്പെട്ടത്. മാനേജരോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായി മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെസ്‌റ്റോറന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ‘വെറുമൊരു ടിഷ്യു പേപ്പർ കൊണ്ട് മാസ് കാണിച്ച നരസിംഹ’, കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ് ശിവരാജ്‌കുമാർ

ചിക്കന്‍ കറിയില്‍ നിന്ന് ഒരു കഷണം എടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ടേസ്റ്റ് വ്യത്യാസം തോന്നി. തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് എലിക്കുഞ്ഞ് ആണ് എന്ന് തിരിച്ചറിഞ്ഞത്. മാനേജറോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് ഇരുവരും ചേര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Also Read: ‘മുംബൈ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നായിരുന്നു സ്വപ്നം’, എത്തി നിൽക്കുന്നത് പാൻ ഇന്ത്യൻ വില്ലനിൽ: ഒരു വർഷം മുൻപ് വിനായകൻ പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News