ഓവുചാലിൽ നിന്ന് ബോക്സിങ് പരിശീലകന്റെ മൃതദേഹം കണ്ടെത്തി

ഓവുചാലിൽ നിന്ന്  മൃതദേഹം കണ്ടെത്തി.കോഴിക്കോട് തടമ്പാട്ട് താഴം കണ്ണാടിക്കൽ പൊളിച്ച പീടികയിൽ റോഡിന് സമീപം ഓവുചാലിലാണ്  മൃതദേഹം കണ്ടെത്തിയത്. കുരുവട്ടൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. ഇയാളുടെ ബൈക്കും സമീപത്ത് നിന്ന് കണ്ടെത്തി. പറമ്പിൽക്കടവ് ആണിയം വീട്ടിൽ വിഷ്ണു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബോക്സിങ് ട്രെയിനർ ആണ് വിഷ്ണു.

also read:നുഹിൽ രണ്ട് ആഴ്ചകൾക്ക് ശേഷം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

അതേസമയം കോഴിക്കോട് അരിക്കുളം ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിൽ ദൂരൂഹത. ഊരള്ളൂർ നടുവണ്ണൂർ റോഡിലെ വയലരികിലാണു മൃതദേഹം കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജീവനെ കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മറ്റു ഭാഗങ്ങൾ കണ്ടെത്തി. വസ്ത്രങ്ങളിൽ നിന്നാണു രാജീവന്‍റെ മൃതദേഹം ആണെന്ന സൂചന ലഭിച്ചത്. പിന്നീട് ഭാര്യ മൃതദേഹം തിരിച്ചറിഞ്ഞു.

also read:ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്, തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല: രജനികാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News