തെരുവിൽ കഴിയുന്ന നായകൾ പലപ്പോഴും ശ്രദ്ധയോടെയാണ് റോഡ് മുറിച്ച് കടക്കുന്നത്. കാരണം അവർക്ക് വാഹനങ്ങളുടെ പാച്ചിൽ കൃത്യമായി മനസിലാക്കി ഒഴിഞ്ഞു പോകാൻ അറിയാം. ട്രാഫിക് നിയമങ്ങളൊക്കെ മനുഷ്യർ തെറ്റിക്കുന്നിടത്ത് ഇതുപോലെ മൃഗം നിയമം പാലിച്ചാൽ എങ്ങനെ ഇരിക്കും.അത്തരത്തിൽ നിയമങ്ങൾ കൃത്യതയോടെ പാലിക്കുന്ന ജപ്പാനിൽ മൃഗങ്ങൾ നിയമം പാലിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യങ്ങളില്‍ വൈറലാവുകയാണ്. തിരക്കേറിയ ഒരു റോഡ് മുറിച്ചു കടക്കുന്നതിനായി ട്രാഫിക് സിഗ്നൽ വരാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന ഒരു മാനിന്‍റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. “ജപ്പാനിലെ നാരയിലെ ഒരു മാൻ, റോഡ് മുറിച്ച് കിടക്കുന്നതിന് മുമ്പ് ട്രാഫിക് സിഗ്നൽ വരാൻ ക്ഷമയോടെ കാത്തുനിൽക്കുന്നു,” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ആഗസ്റ്റ് 26 -ന് ടാങ്‌സു യെഗെൻ എന്ന ഉപയോക്താവാണ് വീഡിയോ X-ൽ ( ട്വിറ്റർ ) പോസ്റ്റ് ചെയ്തത്.
also read :വര്‍ഗീയ അധിക്ഷേപം; അധ്യാപികയ്ക്കെതിരെ വിദ്യാര്‍ഥികള്‍
തിരക്കേറിയ ഒരു നിരത്തിലൂടെ വാഹനങ്ങൾ ഒന്നൊന്നായി കടന്നുപോകുന്നതും കാത്ത് വഴിയോരത്ത് നിൽക്കുകയാണ് ഒരു മാൻ. അതും സീബ്ര ക്രോസിംഗ് ലൈനിൽ. വാഹനങ്ങൾ കടന്നു പോകുമ്പോൾ അല്പം പോലും പരിഭ്രാന്തി കാണിക്കുന്നില്ലെന്ന് മാത്രമല്ല റോഡ് മുറിച്ചുകിടക്കുന്നതിനായി മാന്‍ ഒട്ടും തിടുക്കവും കൂട്ടുന്നില്ല. ഒടുവിൽ ട്രാഫിക് സിഗ്നൽ വന്നപ്പോൾ ശാന്തനായി വളരെ സാവധാനത്തിൽ നടന്ന് നീങ്ങുന്ന മാനിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഏതായാലും ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമ ഇടങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഈ മാൻ.
also read :സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
A deer in Nara, Japan, patiently waits for traffic to halt before crossing🦌🚦
— Tansu YEĞEN (@TansuYegen) August 26, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here