‘പാമ്പും എനിക്ക് വെറും പുല്ലാ’, പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാന്‍; വൈറലായി വീഡിയോ

സാധാരണയായി സസ്യാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന ജീവിയാണ് മാന്‍. എന്നാല്‍ അസാധാരണമായൊരു കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാമ്പിനെ ചവച്ചരച്ചു തിന്നുന്ന മാനിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Also Read: ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളിലേക്ക് ദൗത്യ സംഘത്തെ എത്തിച്ച നായയെ കാണാനില്ല

അതുവഴി വാഹനത്തില്‍ കടന്നു പോയ ആളാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പാമ്പിനെയാണോ ഭക്ഷിക്കുന്നതെന്ന് വീഡിയോ പകര്‍ത്തിയ ആള്‍ അടുത്തിരിക്കുന്ന ആളോട് ചോദിക്കുന്നതും കേള്‍ക്കാം. അപ്പോഴും ക്യാമറയില്‍ നോക്കി മെല്ലെ പാമ്പിനെ അകത്താക്കുകയാണ് മാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News