ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഡിബോർഡ് ചെയ്യുമ്പോൾ വീണ് പരിക്കേറ്റ യുവാവിന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. യാത്ര ചെയ്യുന്നതിനായി ഇൻഡിഗോ വിമാനത്തിൽ കയറാൻ പോകുന്നതിനിടെ വീണ് യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ദില്ലി ഗുരുഗ്രാം സ്വദേശിയായ രത്നേന്തു റേ എന്ന യുവാവിനാണ് ഈ ദാരുണ സംഭവം നേരിടേണ്ടി വന്നത്.
Also read: ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍
യുവാവ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ വേണ്ടി ദില്ലി വിമാനത്താവളത്തിലെ ടെർമിനൽ 2 ൽ എത്തി. വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിനായി സാധാരണ ഗതിയിൽ എയ്റോ ബ്രിഡ്ജ് ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അന്ന് എയ്റോ ബ്രിഡ്ജിന് പകരം റാമ്പ് ആണ് ഉപയോഗിച്ചത്. അംശം നല്ല മഴയും ഉണ്ടായിരുന്നു. റാമ്പ് കാണത്തക്ക വിധത്തിൽ ആവശ്യമായ വെളിച്ചം ഇല്ലായിരുന്നു. അത്കൊണ്ട് തന്നെ അതിലൂടെ നടന്ന് വിമാനത്തിൽ കയറുക ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. അങ്ങനെ യുവാവ് റാമ്പിലൂടെ നടക്കുമ്പോൾ തെന്നി താഴോട്ട് വീഴുകയായിരുന്നു എന്നാണ് യുവാവിന്റെ പോസ്റ്റ്.
Also read: ഗുജറാത്തിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ
വീഴച്ചിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും വിമാനത്താവളത്തിലെ അധികൃതർ യുവാവിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ യുവാവ് വിശ്രമത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here