പൊലീസുകാരന്‍റെ ആത്മഹത്യ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ എസ്പി കെ ബിജുമോന് ആണ് അന്വേഷണ ചുമതല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജോബി ദാസിന്‍റെ ആത്മഹത്യക്കുറിപ്പ് ഇന്നലെ കണ്ടെത്തിയിരുന്നു.

Also Read; മത്സ്യത്തൊഴിലാളിയുടെ ജീവനെടുത്ത്‌ മുതലപ്പൊഴിയിൽ വീണ്ടും അപകടം

ഇന്നലെ വൈകിട്ടോടെയാണ് കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജോബി ദാസിനെ മൂവാറ്റുപുഴയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജോബി ദാസിന്‍റെ കൈയ്യക്ഷരത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മുതിര്‍ന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്പി വിവേക് കുമാര്‍ നിര്‍ദേശിച്ചത്. അഡീഷണല്‍ എസ്പി കെ ബിജുമോന് ആണ് അന്വേഷണ ചുമതല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്പി വ്യക്തമാക്കി.

Also Read; കോട്ടയം – ഇടുക്കി ജില്ലയുടെ അതിർത്തിയിൽ കടുവയുടെ ആക്രമണം

അതേസമയം, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടു നല്‍കിയ ജോബിയുടെ മൃതദേഹം മുന്‍പ് ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കാണ് ആദ്യം എത്തിച്ചത്. ഇവിടെ ജോബിയുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു.

Also Read; താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വേട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News