താമരശേരിയിൽ ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐ പ്രവർത്തകനെ ലഹരിമാഫിയ സംഘം അക്രമിച്ചു. ഡിവൈഎഫ്‌ഐ കെടവൂർ നോർത്ത് യൂണിറ്റ് കമ്മിറ്റിയംഗവും എസ്‌ഐഫ്‌ഐ താമരശേരി സൗത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ അബിൻ രാജിനെയാണ് ലഹരി മാഫിയ സംഘം അക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐ പ്രവർത്തകനെ ലഹരിമാഫിയ സംഘം അക്രമിച്ച സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടികൾ നടന്നത്. ഭക്ഷണം വാങ്ങുന്നതിനായി ഹോട്ടലിൽ നിൽക്കുമ്പോൾ ബൈക്കിൽ എത്തിയ രണ്ട്‌പേർ ഹെൽമെറ്റ് തങ്ങളുടെതാണെന്നും ഊരി നൽക്കണമെന്നും ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ചെവിയ്ക്ക് അടിച്ചപ്പോൾ അഭിനിന്റ ശ്രവണ സഹായി പൊട്ടുകയും ചെയ്‌തു. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് അക്രമികളെ തടഞ്ഞ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
താമരശേരി മേഖലയിൽ ലഹരിമഫിയ അക്രമത്തിനെതിരെ വെളളിയാഴ്‌ച്ച വൈകുന്നേരം അമ്പലമുക്കിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലും അഭിൻ പങ്കെടുത്തിരുന്നു. ഇതിൽ വിറളിപൂണ്ട സംഘമാണ്ചുങ്കത്ത് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ അബിൻ രാജിനെ അക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം താമരശേരി സൗത്ത് ലോക്കൽ കമ്മിറ്റി,ഡിവൈഎഫ്‌ഐ താമരശേരി സൗത്ത്‌കമ്മിറ്റി , എസ്‌എഫ്‌ഐ താമരശേരി സൗത്ത്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ താമരശേരിയിൽ പ്രകടനം നടത്തി .തുടർന്ന് നടന്ന പ്രതിഷേധ യോഗം എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗം മുഹമ്മദ് സാദിക്ക് ഉദ്‌ഘാടനം ചെയ്‌തു.താമരശ്ശേരിയിലെ ലഹരിമാഫിയക്കെതിരെ അടിയന്തര നടപടി സ്വികരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Also Read: മൊറോക്കോ ഭൂകമ്പം; മരണം ആയിരം കടന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here