സിനിമാ ചിത്രീകരണത്തിന് എത്തിച്ച ബൈക്കിൻ്റെ വാടകയെച്ചൊല്ലിയുള്ള തർക്കം സംഘർഷമായി, ഷെയിൻ നിഗം നായകനായ ‘ഹാൽ’ സിനിമയുടെ ലൊക്കേഷനിൽ കത്തിക്കുത്തും മർദ്ദനവും- പൊലീസ് കേസ്

കോഴിക്കോട് മലാപറമ്പിൽ സിനിമാ ചിത്രീകരണത്തിനായി എത്തിച്ച ബൈക്കിൻ്റെ വാടകയെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.  നടൻ ഷെയിൻ നിഗം നായകനായ ‘ഹാൽ’ സിനിമയുടെ ലൊക്കേഷനിലാണ് ആക്രമണം നടന്നത്. ബൈക്കിൻ്റെ വാടകയെച്ചൊല്ലി തുടങ്ങിയ തർക്കം സംഘർഷത്തിലേക്കും പിന്നീട് ആക്രമണത്തിലും കലാശിക്കുകയായിരുന്നു. സിനിമയുടെ സെറ്റിലേക്ക് അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം  പൊടുന്നനെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ALSO READ: പ്രതിപക്ഷ നേതാവ് വിഡി സതീശന് തിരിച്ചടി, കെ ഫോണിൽ അഴിമതി ആരോപിച്ചുള്ള അദ്ദേഹത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി; പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഡിവിഷൻ ബെഞ്ച്

സംഭവത്തിൽ പ്രൊഡക്ഷൻ മാനേജർ ടി.ടി. ജിബു ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.  കോഴിക്കോട് സിവില്‍ സ്‌റ്റേഷനു സമീപമുള്ള ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്താണ്  ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇവിടെ വാടകക്കെത്തിച്ച ബൈക്കുമായി ബന്ധപ്പെട്ടായിരുന്നു  തർക്കം രൂപപ്പെട്ടതെന്നും സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും നടക്കാവ് പൊലീസ് അറിയിച്ചു.  ജിബുവിനെ സംഘം കത്തികൊണ്ട് കുത്തുകയും സാരമായി മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News