വീട്ടു പരിസരത്ത് ഒരു മൂർഖൻ, പീറ്റർ ഒന്നും നോക്കിയില്ല യജമാനന് വേണ്ടി ധീരമായി പോരാടി, പാമ്പ് പേടിച്ച് മരത്തിൽ, ഒടുവിൽ മരണം

വളർത്തുമൃഗങ്ങൾ പലപ്പോഴും മനുഷ്യരുടെ രക്ഷകരാവാറുണ്ട്. അതിൽത്തന്നെ നായകളാണ് സ്വന്തം ജീവൻ പോലും നോക്കാതെ യജമാനന് വേണ്ടി പോരാടാറുള്ളത്. അത്തരത്തിൽ വീട്ടുമുറ്റത്ത് വന്ന മൂർഖനെ തുരത്തുന്നതിനിടയിൽ മരിച്ചുപോയ ഒരു നായയെ കുറിച്ചുളള വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

തോട്ടക്കാട് എഴുവന്താനം കൂനംപ്ലാക്കൽ സുജാത യുടെ വീട്ടുപരിസരത്ത് വന്ന മൂർഖൻ പാമ്പിനെയാണ് അവരുടെ വീട്ടിലെ പീറ്ററെന്ന നായ ധീരമായി പോരാടി അപകടം കുടുംബത്തെ അറിയിച്ചത്. മൂർഖനെ കണ്ടതും നിർത്താതെ കുരച്ചാണ് പീറ്റർ വീട്ടുകാരെ സംഭവം അറിയിച്ചത്. തുടർന്ന് പീറ്ററിന്റെ പ്രതിരോധത്തിൽ പാമ്പ് മരത്തിൽ കയറുകയും, നാട്ടുകാർ അര മണിക്കൂർ ടോർച്ച് അടിച്ച് പാമ്പ് മരത്തിൽ നിന്നും താഴെ ഇറങ്ങാത്തവിധം ഇരുത്തി വനം വകുപ്പിന് കൈമാറുകയുമായിരുന്നു.

ALSO READ: ‘ഓർക്കുക ഇന്ന് കുംഭമാസം ഒന്നാം തിയതിയാണ്, കന്നിമാസമല്ല’, പ്രണയദിനത്തിൽ സംഘപരിവാർ ഗ്രൂപ്പിൽ വന്ന ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ‘എയറിൽ’

യജമാനന്റെ രക്ഷയ്ക്ക് വേണ്ടി പ്രതിരോധം തീർത്ത പീറ്റർ മൂർഖന്റെ കടിയേറ്റാണ് മരണപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന പ്രകാശ് ചന്ദ്രൻ എന്നയാൾ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News