കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ; ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം; കഷ്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂർ വളപട്ടണത്ത് കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ ആളെ സാഹസികമായി രക്ഷപെടുത്തി പെട്രോൾ പമ്പ് ജീവനക്കാർ. വ്യാഴാഴ്ച രാത്രിയിൽ മദ്യലഹരിയിലായിരുന്ന ചന്ദ്രൻ എന്ന ആളാണ് വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിനു സമീപം പെരുമ്പാമ്പിനെ കഴുത്തിലിട്ട് ‘അഭ്യാസം’ കാട്ടിയത്. പാമ്പ് വരിഞ്ഞു മുറുക്കാൻ തുടങ്ങിയതോടെ ഇയാൾ നിലത്തു വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരൻ പാമ്പിനെ എടുത്തുമാറ്റി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ശേഷം പാമ്പ് തൊട്ടടുത്തുള്ള പറമ്പിലേക്ക് ഇഴഞ്ഞു പോയി.

also read : കോണ്‍ഗ്രസ് ഭരണസമിതി വെട്ടിച്ചത് കോടികള്‍: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ തെളിവുകള്‍ പുറത്ത്

ഫോട്ടോ എടുത്തു തരുമോ എന്ന് ചോദിച്ചാണ് ഇയാൾ പെരുമ്പാമ്പിനെയും കയ്യിൽപ്പിടിച്ച് പമ്പിൽ വന്നതെന്ന് പമ്പ് ജീവനക്കാരൻ പറഞ്ഞു. പെരുമ്പാമ്പിന്റെ വായ കൈകൊണ്ട് മുറുകെ പിടിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെത്തുന്നത്. വാലു കൊണ്ട് പാമ്പ് കഴുത്തിൽ മുറുകെ ചുറ്റുന്നുണ്ടെന്ന് പറഞ്ഞെങ്കിലും പാമ്പിനെ വിടാൻ ഇയാൾ തയ്യാറായില്ല. പാമ്പ് കഴുത്തിൽ ചുറ്റിയതോടെ മധ്യവയസ്‌കന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, ശ്വാസം കിട്ടാതെ അപകടരമായ നിലയിലായിരുന്നു ഇയാൾ. ഉടൻ തന്നെ ചാക്കെടുത്തു കൊണ്ടുവന്ന് പാമ്പിന്റെ വാലിൽ പിടിച്ച് ഇയാളെ പമ്പ് ജീവനക്കാരൻ രക്ഷപ്പെടുത്തുകയായിരുന്നു. പാമ്പിനെ വേർപെടുത്തിയ ഉടൻ തന്നെ ഇയാൾ സ്ഥലം വിട്ടതായാണ് പമ്പ് ജീവനക്കാർ അറിയിക്കുന്നത്.

also read : മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെടട്ടെ, ബാക്കി പിന്നീട് ആലോചിക്കാം: മാത്യു കു‍ഴല്‍നാടന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here