ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ആഗ്രഹിച്ച് യാത്ര പുറപ്പെട്ട അഞ്ച് പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ‘ടൈറ്റന്‍’ തകര്‍ന്നാണ് അഞ്ച് പേര്‍ മരിച്ചത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു പത്തൊന്‍പതുവയസുകാരനുമുണ്ട്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇംപ്ലോഷന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ ഈ സംഭവം പ്രവചിക്കുന്ന പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഐറിഷ് സംഗീതജ്ഞയും ഡിജെയുമായ ഡെബോറ ഗ്രാറ്റന്‍ ആണ് പത്ത് വര്‍ഷം മുന്‍പ് പോസ്റ്റ് പങ്കുവെച്ചത്. ടൈറ്റന്‍ ദുരന്ത വാര്‍ത്ത പുറത്തുവന്നതോടെ എണ്‍പതിനായിരത്തോളം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.
2013 നവംബര്‍ ഒന്നിനാണ് ഡെബോറ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താന്‍ കണ്ട ഒരു മോശം സ്വപ്‌നത്തെക്കുറിച്ചാണ് ഡെബോറ പോസ്റ്റില്‍ പറയുന്നത്. ശതകോടീശ്വരനായ ഒരാള്‍ ടൈറ്റാനിക് കാണാന്‍ പോകുന്നതും അപകടത്തില്‍പ്പെടുന്നതുമാണ് ഡെറോബ കണ്ട ആ മോശം സ്വപ്‌നം. എല്ലാ ഭാഗങ്ങളിലും വെള്ളം നിറയുന്നതും അത് പിന്നീട് ഒരു ദുരന്തത്തില്‍ കലാശിക്കുന്നതുമാണ് ഡെബോറയെ ഭയപ്പെടുത്തിയ ആ സ്വപ്‌നം. ടൈറ്റന്‍ അപകട വിവരം പുറത്തുവന്നതോടെ ഈ പോസ്റ്റ് വീണ്ടും വൈറലായി. അന്‍പത്തി അയ്യായിരം പേരാണ് പോസ്റ്റിന് റിയാക്ഷനുമായി എത്തിയത്.
ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമുദ്രോപരിതലത്തില്‍നിന്ന് നാലു കിലോമീറ്റര്‍ താഴെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പേകടത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂവ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here