ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല

dilli factory fire

ദില്ലിയിൽ വൻ തീപിടിത്തം. അലിപൂർ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഗോഡൗണിനാണ് തീപിടിച്ചത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരം നാല് മണിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.  തീ നിയന്ത്രണ വിധേയമാക്കിയതായി ദില്ലി ഫയർ സർവ്വീസ് മേധാവി വീരേന്ദർ സിംഗ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. മൂന്ന് കെട്ടിടങ്ങളെയാണ് തീ പിടിത്തം ബാധിച്ചത്.

ഒരേ സമയം 35 ലധികം ഫയർ യൂണിറ്റുകളും 200 ഉദ്യോഗസ്ഥരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. തീപിടിത്ത കാരണം വ്യക്തമല്ല. കടലാസും രാസവസ്തുക്കളും സൂക്ഷിക്കാനാണ് ഗോഡൗണെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ; ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; വായു ഗുണനിലവാര സൂചിക മുന്നൂറിന് മുകളിൽ

സംഭവം ആശങ്കാജനകമാണെന്നും താൻ നേരിട്ട് സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന എക്‌സിൽ കുറിച്ചു. ജില്ലാ മജിസ്‌ട്രേറ്റുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ ഔദ്യോഗിക സഹായവും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News