‘ഇയാളുള്ള സിനിമ ഞാനും കുടുംബവും കാണില്ല’, വിനായകനെതിരെ പോസ്റ്റിട്ട യുവതിയെ എയറിലാക്കി സോഷ്യൽ മീഡിയ

വിനായകനെതിരെ ഹേറ്റ് കാമ്പയിൻ നടത്താൻ ശ്രമിച്ച യുവതിയെ എയറിലാക്കി സോഷ്യൽ മീഡിയ. ‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ എന്ന് പറഞ്ഞ് വേൾഡ് മലയാളി സർക്കിളിൽ യുവതി പങ്കുവച്ച ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ എയറിലായിരിക്കുന്നത്. ജയിലർ സിനിമയുടെ പോസ്റ്റർ ചേർത്തുകൊണ്ടാണ് യുവതി ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ALSO READ: മെസിക്ക് പിന്നാലെ നെയ്മറും പി എസ് ജി വിട്ടു; സൂപ്പര്‍ താരത്തെ സ്വന്തമാക്കി സൗദി പ്രൊ ലീഗ്

ഈ അക്കൗണ്ട് ഫേക്ക് ആണെന്നും വിനായകനെതിരെ ഹേറ്റ് കാമ്പയിൻ നടത്താൻ വേണ്ടി മറ്റാരോ ഇത് ഉപയോഗിക്കുന്നതാണെന്നുമാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ടെന്നും സിനിമ സൂപ്പറാണെന്നുമാണ് പോസ്റ്റിന് താഴെ വന്ന എല്ലാ കമന്റുകളും പറയുന്നത്. ‘കാണരുത് നെഞ്ച് പൊട്ടും അത്രക്ക് കട്ടക്ക് രജനിയ്ക്ക് മുകളിൽ വിനായകൻ’ എന്നാണ് മറ്റൊരാൾ ഈ പോസ്റ്റിന് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: വിജയക്കുതിപ്പുമായി ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

അതേസമയം, ചരിത്ര വിജയം തന്നെയാണ് നെൽസന് ജയിലർ സമ്മാനിച്ചിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ വരെ ഇപ്പോഴും നിറഞ്ഞ പ്രേക്ഷക പ്രീതിയോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. ഹേറ്റ് കാമ്പയിൻ ഒരു ഭാഗത്ത് സജീവമാണെങ്കിലും വിനായകന്റെ വില്ലൻ കഥാപാത്രം ഇപ്പോൾ തെന്നിന്ത്യയിൽ വൈറലായി മാറിയിരിക്കുന്നു. ‘മനസ്സിലായോ സാറേ’ എന്ന വിനായകന്റെ ഡയലോഗ് ഇപ്പോൾ കേരളത്തിൽ മുഴുവൻ തരംഗമായി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News