നാട്ടിലെ ഗ്രന്ഥശാലയ്ക്കുവേണ്ടി 10 സെന്‍റ് സ്ഥലം നൽകി ഒരു കുടുംബം; ഏറ്റുവാങ്ങാൻ മന്ത്രിയെത്തി!

kn-balagopal_ems_library

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഒരു നാടിന്‍റെ വെളിച്ചമാണ് കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ ഇഎംഎസ് ഗ്രന്ഥശാല. നാടിന്‍റെ വൈജ്ഞാനിക മുന്നേറ്റത്തിന് നിസ്തുലമായ സംഭാവന നൽകുന്ന സാംസ്ക്കാരിക കേന്ദ്രം. ഇതിനോടകം നിരവധി പ്രവർത്തനങ്ങളുമായി മുന്നേറുന്ന ഗ്രന്ഥശാലയ്ക്കായി പത്തു സെന്‍റ് സ്ഥലം വിട്ടുനൽകിയിരിക്കുകയാണ് കട്ടയിൽ കൊച്ചുപാറവിള കുടുംബാംഗങ്ങൾ. അന്തരിച്ച ഹരിദാസിന്‍റെ സ്മരണാർഥമാണ് സ്ഥലം നൽകിയത്. സ്ഥലത്തിന്‍റെ രേഖ ഏറ്റുവാങ്ങാൻ സ്ഥലം എംഎൽഎ കൂടിയായ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നേരിട്ടെത്തി. ഓഗസ്റ്റ് 11ന് വൈകിട്ട് നാല് മണിക്ക് കൊച്ചുപാറവിള വീട്ടുവളപ്പിൽ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ് കുടുംബാംഗങ്ങൾ സ്ഥലത്തിന്‍റെ പ്രമാണം മന്ത്രിയ്ക്ക് കൈമാറിയത്.

വയനാട് ദുരിതബാധിതരെ സഹായിക്കാനായി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച 20,460 രൂപ ചടങ്ങിൽവെച്ച് ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡന്‍റ് മുരളികൃഷ്ണൻ ഏറ്റുവാങ്ങി. പരിപാടിയോട് അനുബന്ധിച്ച് പ്രദേശത്തുനിന്ന് ഉന്നതവിജയം കൈവരിച്ച പ്രതിഭകൾക്ക് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉപഹാരങ്ങൾ നൽകി. എം.എസ്.ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദർശന എസ് ബാബു ഉൾപ്പടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെയാണ് ആദരിച്ചത്.

Also Read- അഭിനയക്കരുത്തിന്‍റെ അതുല്യഭാവം; നടൻ മുരളിയുടെ ഓർമ പുതുക്കി ജന്മനാട്

ഗ്രന്ഥശാല പ്രസിഡന്‍റ് കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി പി അനീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ പ്രശാന്ത്, വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആർ പ്രേമചന്ദ്രൻ, താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ജോൺസൻ, താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്‍റ് ബീനാ സജീവ്, പ്രദേശത്തെ മറ്റ് ഗ്രന്ഥശാലാ ഭാരവാഹിൾ എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. ബാലവേദി പ്രസിഡന്‍റ് ദൃശ്യ എസ് ബാബു നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News