പഠനത്തിനായി മകന്‍ സ്ഥാനമൊഴിഞ്ഞു, ബ്രാഞ്ച് സെക്രട്ടറിയായി അമ്മ; അറിയാം ഈ കുടുംബത്തെ…

സിപിഐഎം സമ്മേളനകാലത്ത് കൊല്ലം ശൂരനാടുള്ള ഒരമ്മയെയും മൂന്നു മക്കളെയും കുറിച്ചറിയാം… ജീവശ്വാസം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ഒരു കുടുംബമെന്ന് തന്നെ പറയാം. ഇളയമകന്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോള്‍ അമ്മ ആ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്.  ശൂരനാട് ലോക്കല്‍ കമ്മറ്റിയിലെ ശൂരനാട് ഹൈസ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി ആയിരിക്കുകയാണ് ബിന്ദുകല. മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗമാണ് ബിന്ദുകല.

ALSO READ:  ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ നടത്തി

ബിന്ദുകലയുടെ മൂത്തമകന്‍ മൂത്ത മകന്‍ അരുണ്‍ കൃഷ്ണന്‍ ആര്‍, പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവും ബാലസംഘം മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. ഇളയമകന്‍ അമല്‍ ആര്‍ പിഎച്ച്ഡി പഠനവുമായി ബന്ധപ്പെട്ടാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. രണ്ടാമത്തെ മകന്‍ അഖില്‍ ആര്‍ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗവുമാണ്. മാത്രമല്ല ഇവര്‍ നാലുപേരും ലോക്കല്‍ സമ്മേളന പ്രതിനിധികളുമാണ്. ദില്ലിയില്‍ നടന്ന മണിപ്പൂര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമരത്തില്‍ ബിന്ദു പങ്കെടുത്തിരുന്നു. ഭര്‍ത്താവ് രാധാകൃഷ്ണന്‍പിള്ള ജോലി സംബന്ധമായി പാലക്കാടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News