25 കിലോയോളം തക്കാളി മോഷണം പോയി; 22,000 രൂപ മുടക്കി സിസിടിവി വച്ച് കർഷകൻ

രാജ്യത്ത് തക്കാളി വില ദിനംപ്രതിയാണ് വർധിച്ച് വരുന്നത്. എന്നാൽ വിലവർധന മൂലം തക്കാളി മോഷണം കൂടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിളവെടുക്കുന്ന തക്കാളി വില്‍ക്കും വരെ എവിടെ സൂക്ഷിക്കും എന്ന ആശങ്കയിലാണ് കര്‍ഷകരും. അത്തരത്തിൽ തക്കാളിക്ക് സിസിടിവി സംരക്ഷണമൊരുക്കിയ മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

also read :ബിഹാറില്‍ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം; 15 വയസുകാരന്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ശരദ് റാവട്ടെ എന്ന കര്‍ഷകനാണ് തന്റെ തക്കാളി പാടത്തിൽ സിസിടിവി സ്ഥാപിച്ചത്. ഔറംഗാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഇയാളുടെ തക്കാളിപ്പാടം സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ഗംഗാപൂരിലെ അദ്ദേഹത്തിന്‍റെ കൃഷി സ്ഥലത്തു നിന്നും 25 കിലോയോളം തക്കാളി മോഷണം പോയിരുന്നു, അതിനാലാണ് പാടത്തിന് സംരക്ഷണമേകാന്‍ 22,000 രൂപമുടക്കി സിസിടിവി സ്ഥാപിക്കുന്നത് എന്നാണ് കർഷകൻ പറഞ്ഞത്.

”പച്ചക്കറികളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍റാണ് തക്കാളിക്കുള്ളത്. അതിനാല്‍ ഒരു തക്കാളി പോലും കളയാന്‍ സാധിക്കില്ല, 22 മുതല്‍ 25 കിലോ തൂക്കം വരുന്ന തക്കാളികള്‍ പോലും 3,000 രൂപയ്ക്കാണ് വില്‍ക്കുന്നത്, അതുകൊണ്ടുതന്നെ അഞ്ച് ഏക്കറോളം വരുന്ന പാടത്തിന്‍റെ ഒന്നര ഏക്കറോളം തക്കാളിയാണ് കൃഷി ചെയ്തിരിക്കുന്നത്, ആറു മുതല്‍ ഏഴു ലക്ഷം രൂപവരെ ഇതിന് എളുപ്പത്തില്‍ ലഭിക്കാം” ശരദ് റാവട്ടെ പറഞ്ഞു.

also read :മണിപ്പൂരിലെ സംഘർഷം; മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന് സുപ്രിയ സുലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News