വിളവെടുക്കാറായ തക്കാളിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

വിളവെടുക്കാറായ തക്കാളിക്ക് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡിയെന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ഉറങ്ങുന്നതിനിടെയാണ് കൊലാപതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Also read- ടീസ്റ്റ സെതൽവാദിന് ജാമ്യം ,ഉടൻ കീഴടങ്ങണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊലപാതകമാണിത്. രാത്രിയില്‍ തോട്ടത്തിലെത്തിയ സംഘം മധുകറിന്റെ കഴുത്തറുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഡിഎസ്പി കേശപ്പ മാധ്യമങ്ങളോട് പറഞ്ഞു.കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ പറയാനാകൂവെന്നും ഡിഎസ്പി കേശപ്പ പറഞ്ഞു.

Also read- മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു, വീട്ടിലേക്കു പോകാൻ അഭിഭാഷകന്റെ ബൈക്ക് മോഷ്ടിച്ചു

ജൂലൈ ആദ്യവാരം തക്കാളി വിറ്റ് ലഭിച്ച 30 ലക്ഷം രൂപ തട്ടിയെടുക്കാനായി 62 കാരനെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തിയിരുന്നു. മദനപ്പള്ളി സ്വദേശിയായ രാജശേഖര്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ജൂലൈ ആദ്യവാരം തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് 70 പെട്ടി തക്കാളി വിറ്റ റെഡ്ഡി 30 ലക്ഷം രൂപയാണ് സമ്പാദിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News