ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. മുപ്പത്തിയെട്ടുകാരനായ മുഹമ്മദ് ഹനീഫയാണ് കൊല്ലപ്പെട്ടത്.

ALSO READ: തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

മുഹമ്മദ് ഹനീഫയുടെ പതിനാല് വയസുള്ള മകന്‍ റോഡരികില്‍വെച്ചിരുന്ന തന്റെ സൈക്കിള്‍ എടുക്കാന്‍ പുറത്തേക്ക് പോയിയിരുന്നു. ഈ സമയം ഒരു സംഘം ആണ്‍കുട്ടികള്‍ ബൈക്കിന് പുറത്തും ചിലര്‍ നിലത്തും ഇരുന്നിരുന്നു. വഴിയില്‍ നിന്ന് മാറാന്‍ കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ALSO READ: മൊറോക്കോയിലെ ഭൂചലനം; മരണം 632 ആയി

മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനായി ഓടിയെത്തിയതായിരുന്നു ഹനീഫ. ഇതിനിടെ സംഘം ഇയാള്‍ക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി ഇദ്ദേഹത്തെ എയിംസ് ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യതലസ്ഥാനത്ത് ജി 20 യുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കൊലപാതകം നടന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News