യുഎഇയിലെ ബഹുനില കെട്ടിടത്തിന് തീപിടിത്തം; ഫ്ലാറ്റുകളും വാഹനങ്ങളും കത്തി നശിച്ചു

യുഎഇയിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ മൂന്നിലെ 15 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ചയാണ് തീപടര്‍ന്നു പിടിച്ചത്. സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. എല്ലാ താമസക്കാരെയും പരുക്കേല്‍ക്കാതെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ തീപിടിത്തത്തില്‍ 16 അപ്പാര്‍ട്ട്‌മെന്റുകൾക്കും 13 വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

also read :റിസോർട്ടിലെത്തിയ 2 വിദ്യാർത്ഥികളെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി

കെട്ടിടത്തില്‍ കൂളിങ് പ്രക്രിയ നടത്തി വരുന്നതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു.

also read :‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും’; വിജയപ്രതീക്ഷകൾ പങ്കുവെച്ച് ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration