കൊല്ലത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് അഗ്നിബാധ; പാചക സിലിണ്ടർ പൊട്ടിത്തെറിച്ചു

കൊല്ലം കൊട്ടിയത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് അഗ്നിബാധ.
ഇഎസ്ഐ ജംക്ഷനു സമീപമുളള കെട്ടിടത്തിന്റെ മുകളിലെ മൂന്നാം നിലയിലാണ് ഇന്ന് രാത്രി തീപിടിത്തമുണ്ടായത്. ഷോർട് സർക്കുട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.കെട്ടിടത്തിൽ ഉണ്ടായിരുന്ന പാചകവാതക സിലിണ്ടറും അഗ്നിബാധയിൽ പൊട്ടിത്തെറിച്ചു.

Also Read: അവധിക്കാലമല്ലേ; വീട് പൂട്ടി പോകുന്നവര്‍ ശ്രദ്ധിക്കുക, പൊലീസിന്‍റെ ‘പോൽ ആപ്പി’നെ മറക്കരുത്

അഗ്നിരക്ഷാ സേനയുടെ കടപ്പാക്കട ചാമക്കട, കുണ്ടറ, പരവൂർ യൂണിറ്റുകളിലെ ഫയർ എൻജിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷീറ്റു പാകിയ കെട്ടിടത്തിലാണ് തീ പടർന്നത്. മുറിക്കുള്ളിൽ ഉണ്ടായിരുന്ന നാലു പാചകവാതക സിലിണ്ടറുകൾ പുറത്തേക്ക് എത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

Also Read: മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News