വയനാട്ടില്‍ അമ്മയോട് പിണങ്ങിയതിന് പിന്നാലെ അറുപത് അടിയോളം ഉയരത്തിലുള്ള പനയുടെ മുകളില്‍ കയറി കുടുങ്ങിയ പന്ത്രണ്ടുകാരന് രക്ഷകരായി മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. അറുപത് അടിയോളം ഉയരത്തില്‍ പനയുടെ മുകളില്‍ കയറി കുടുങ്ങിയ കുട്ടിയെ മാനന്തവാടി അഗ്‌നിരക്ഷ സേന സുരക്ഷിതമായി താഴെയിറക്കി. കൊമ്മയാട് വേലുക്കര ഉന്നതിയിലെ ബിന്ദുവിന്റെ മകന്‍ വിവേകിനെയാണ് സേന രക്ഷപ്പെടുത്തിയത്.
വൈകുനേരം മുതല്‍ കാണാതായ കുട്ടിയെ അര്‍ദ്ധരാത്രിയോടെ പനയുടെ മുകളില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി സമീപത്തുള്ള വലിയ മരത്തിലൂടെ കയറിയ ശേഷം പനയിലേക്ക് കയറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിന് പിന്നാലെ സംഭവ സ്ഥലത്തേക്ക് എത്തിയ മാനന്തവാടി അഗ്‌നിരക്ഷാ സേന ലാഡര്‍, റോപ്പ് എന്നിവ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ALSO READ:പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം
സേനാംഗങ്ങളായ സെബാസ്റ്റ്യന്‍ ജോസഫ്, വിനു.കെ.എം എന്നിവര്‍ പനയുടെ മുകളില്‍ കയറി കുട്ടിയെ റോപ്പില്‍ കെട്ടി സുരക്ഷിതമായി താഴെ ഇറക്കി. അസി.സ്റ്റേഷന്‍ ഓഫീസര്‍ കുഞ്ഞിരാമന്‍,ഏൃ.മേെീ സെബാസ്റ്റ്യന്‍ ജോസഫ്,ഫയര്‍ മിറ റെസ്‌ക്യൂ ഓഫീസര്‍ രമേഷ് എം പി,പികെ രാജേഷ്,കെഎം വിനു,അമൃതേഷ് വിഡി,ആദര്‍ശ് ജോസഫ്,ജോതിസണ്‍ ജെ,ഹോം ഗാര്‍ഡ്മാരായ ഷൈജറ്റ് മാത്യു,രൂപേഷ് വി ജെ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here