പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ, അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

കോളേജ് വിട്ട് ഇരുചക്ര വാഹനത്തിൽ വരുമ്പോൾ, പൊലീസിനെ കണ്ട് ഭയന്ന് വാഹനം പാർക്ക് ചെയ്ത് ഓടിയ വിദ്യാർത്ഥി അബദ്ധവശാൽ കിണറിൽ വീണു. കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദൽ(20) ആണ് കിണറ്റിൽ വീണത്.

Also Read: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു

പൂളക്കോട്സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള നാല്പത് അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളമുള്ള കിണറ്റിലാണ് ഫദൽ വീണത്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി റോപ്പിന്റെയും റെസ്ക്യു നെറ്റിന്റെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News