![EXPLOSION](https://www.kairalinewsonline.com/wp-content/uploads/2024/12/explosion.jpg)
തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. പാലോട് – നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് – ആനകുഴിയിൽ
കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാണ് എന്ന് പ്രാഥമിക നിഗമനം.രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.
അതേസമയം പാലക്കാട് മീനാക്ഷിപുരത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. കന്നിമാരി കുറ്റിക്കല്‍ ചള്ള സ്വദേശി ഭക്തവത്സലന്റെ വാഹനമാണ് രാത്രിയില്‍ അജ്ഞാതന്‍ കത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുചക്രവാഹനത്തിന് തീയിട്ടത്. മീനാക്ഷിപുരം പൊലീസ് അന്വേഷണം തുടങ്ങി.
ENGLISH NEWS SUMMARY: A firecracker shop caught fire in Thiruvananthapuram. The accident happened around 6.15 am today at Palod – Nandiyod.After the fire broke out, Vitura Fire Force arrived and doused the fire.The shop was completely burnt down in the accident. The initial conclusion is that short circuit is the cause of the accident
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here