വടകര അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

വടകര അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. സാന്റ് ബാങ്ക്‌സ് സ്വദേശി അബൂബക്കറാണ് മരിച്ചത്, 62 വയസായിരുന്നു. ഫൈബര്‍ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.

ALSO READ: സ്വത്ത് തര്‍ക്കം; സഹോദരനേയും മാതൃസഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

ഇന്ന് പുലര്‍ച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീന്‍ പിടിക്കാന്‍ വള്ളവുമായി പോയതായിരുന്നു ഇരുവരും. അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്. മുമ്പും ഇവിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അബൂബക്കറിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവം; അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

A fisherman died after his fiber boat overturned in the Vadakara Azhithala estuary. Abubacker 62 met with the accident when violent storm hit the boat. His companion Ibrahim survived. 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News