തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

ALSO READ:  പിഎംഎ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു; യുവജന വിഭാഗത്തിന്റെ കത്ത് പുറത്ത്

ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റെല്ലാവരും നീന്തിക്കയറി. വീഴ്ചയില്‍ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചെന്ന് ഉപഭോക്താവ്; പരാതി നിഷേധിച്ച് കെഎസ്ഇബി

പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മൃതദേഹം മെഡി കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News