തിരുവനന്തപുരത്ത് വീട്ടുനുള്ളിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വീട്ടുനുള്ളിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് – കാഞ്ചിനടയിൽ സൈനുലാബ്ദീൻ (55) വീട്ടുനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് ഇൻക്വസ്റ്റ് നടപടി സ്വീകരിക്കുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

Also read: തിരുവാഭരണ ഘോഷയാത്രക്ക് തുടക്കം; മൂന്നാം ദിവസം ശബരിമല സന്നിധാനത്ത് എത്തിച്ചേരും

അതേസമയം, കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വച്ചായിരുന്നു സംഭവം. റേഡിയേറ്ററില്‍ നിന്ന് പുക ഉയരുകയായിരുന്നു. പൂവാര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണച്ചു.കൊല്ലത്തു നിന്ന് കന്യാകുമാരിയിലേക്ക് പോയി മടങ്ങിയ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.

Also read: ആ 70 ലക്ഷം നിങ്ങള്‍ക്കോ; അറിയാം അക്ഷയ ലോട്ടറി ഫലം

അതിനിടെ, കോഴിക്കോട് ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം സംഭവിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ബാബുരാജിന്റെ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് ഹോട്ടല്‍മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനുസമീപമാണ് അപകടം. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News