എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫ്‌ലാറ്റിന്റെ എട്ടാംനിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണ് അഞ്ചുവയസ്സുകാരനു ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ 5.45 നായിരുന്നു അപകടം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഉറക്കത്തിലായിരുന്നു. കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ചില ദിവസങ്ങളില്‍ കുട്ടി കുടുംബാംഗങ്ങള്‍ ഉറക്കമുണരുന്നതിനു മുന്‍പായി എഴുന്നേല്‍ക്കാറുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. ഇന്നു രാവിലെ മാതാപിതാക്കള്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിനു മുന്‍പായി എഴുന്നേറ്റ കുട്ടി ബാല്‍ക്കണിയിലേക്കു പോവുകയും അവിടെനിന്നു വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News