കണ്ണൂരിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

kannur death

കണ്ണൂരിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴയിലാണ് സംഭവം.അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്.

ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ;സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു

ഇന്ന് വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ഇവിടെ ആശുപത്രിയിലെ തൊഴിലാളികളാണ്. ഇവർക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

ENGLISH NEWS SUMMARY: A five-year-old boy was found dead in a water tank in Kannur. The incident happened in Cherupuzha. The deceased was Vivek Murmu, the son of Swarna and Mani, who were guest workers.The body was found in a water tank built for the construction work of Cherupuzha St. Sebastian Hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News