വടകരയിൽ വിവിധ പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര പൂജാരിയും രണ്ട് മധ്യവയസ്കരുമാണ് അറസ്റ്റിലായത്.
അഞ്ച് വയസുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി പിടിയിലായത്.എറണാകുളം മേത്തല സ്വദേശി എം സജിയെ വടകര
പൊലീസാണ് അറസ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വെച്ചാണ് പീഡിപ്പിച്ചത്. നേരത്തെ നിരവധി ക്ഷേത്രങ്ങളിൽ പൂജാകർമ്മങ്ങളിൽ ഏർപെട്ട ഇയാൾ അടുത്ത കാലത്താണ് വടകരയിലെത്തിയത്.
ALSO READ; ഘർ വാപസിയെ പ്രണബ് മുഖർജി പ്രശംസിച്ചിരുന്നു എന്ന പ്രസ്താവന; ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ സിബിസിഐ
മറ്റൊരു കേസിൽ ആയഞ്ചേരി സ്വദേശി കുഞ്ഞിസൂപ്പി
(60)നെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപത് വയസുകാരനെ പീഡിപ്പിച്ച സംഭവത്തിലാണ് അടുത്ത അറസ്റ്റ്. സ്കൂൾ വിദ്യാർത്ഥിയെ വാടക സ്റ്റോറിലെത്തി പിഡിപ്പിച്ച കേസിൽ ആയഞ്ചേരി താഴെതട്ടാറത്ത് ഇബ്രാഹിമാണ് പൊലീസിൻ്റെ പിടിയിലായത്.ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here