നാസക്കെതിരെ കേസുമായി കുടുംബം; കാരണം കുറച്ച് ഗൗരവമുള്ളതാണ്!

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്കെതിരെ കേസുമായി ഫ്‌ളോറിഡയിലെ കുടുംബം. നാപിള്‍സില്‍ താമസിക്കുന്ന അലൈഹാന്‍ഡ്രോ ഒട്ടെറോയും കുടുംബവുമാണ് നാസയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ രൂപയില്‍ ഏകദേശം 66 ലക്ഷം രൂപ, അതായത് 80,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി ഇവര്‍ നല്‍കിയത്. എന്തിനാണ് നാസയ്‌ക്കെതിരെ പരാതിയെന്ന് ചോദിച്ചാല്‍, ബഹിരാകാശത്ത് നിന്നും മാലിന്യം വീണ് തങ്ങളുടെ വീടിന് കേടുപാടു പറ്റിയെന്നാണ് ഈ കുടുംബം വാദിക്കുന്നത്.

ALSO READ:  ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

അതേസമയം പരാതിക്കാരന്റെ വീടിന് മുകളില്‍ വീണ വസ്തു തങ്ങളുടേതാണെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. 2021ല്‍ നാസ ബഹിരാകാശ നിലയത്തില്‍ നിന്നും ഒഴിവാക്കിയ ബാറ്ററികളിലൊന്നായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയിലേക്ക് എത്തുമ്പോള്‍ കത്തിത്തീരേണ്ട വസ്തുവിന്റെ ബാക്കി ഭാഗം വീടിന് മുകളില്‍ പതിക്കുകയായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ മറ്റൊരു പ്രതികരണവും നടത്താത്ത നാസ നിയമപരമായ നടപടികളെ കുറിച്ച് സംസാരിക്കാന്‍ ആറു മാസം സമയമാണ് നാസ ചോദിച്ചിരിക്കുന്നത്.

ALSO READ: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ആകാശത്ത് നിന്ന് സിലിണ്ടര്‍ രൂപത്തിലുള്ള ലോഹ വസ്തു ഒട്ടെറോയുടെ വീടിന് മുകളില്‍ വീണത്. മേല്‍ക്കൂര തുളച്ചുകയറിയാണ് ആ വസ്തു വീടിനുള്ളിലേക്കെത്തിയത്. ആ സമയം ഒട്ടേറോ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകനാണ് ഒട്ടേറോയെ ഇക്കാര്യം അറിയിച്ചത്.

ഏകദേശം 725 ഗ്രാം ഭാരമുണ്ടായിരുന്ന ഈ വസ്തുവിന് നാല് ഇഞ്ച് നീളവും 1.6 ഇഞ്ച് വീതിയുമുണ്ടായിരുന്നു. ഇത് വീണ് വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. താനാകെ ഭയന്നുപോയി. എനിക്കു വിശ്വസിക്കാന്‍ പോലുമായില്ല. ഇത്രയും വേഗത്തില്‍ ആകാശത്തു നിന്നും ഒരു വസ്തു വീടിനു മുകളില്‍ വീണാല്‍ എന്തൊക്കെ സംഭവിക്കും? വീട്ടുകാര്‍ക്ക് ഒരാള്‍ക്കു പോലും സംഭവത്തില്‍ പരുക്കേല്‍ക്കാത്തത് ആശ്വാസമാണെന്നാണ് ഒട്ടേറോ പറഞ്ഞത്.

ALSO READ: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ക്രാന്‍ഫില്‍ സംനര്‍ എന്ന നിയമസ്ഥാപനമാണ് ഒട്ടേറോ കുടുംബത്തിന്റെ നാസക്കെതിരായ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News