ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ ഹോട്ടലിൽ അന്നു നടന്നത് ലഹരി പാർട്ടി തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. പുതിയ  റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൊച്ചിയിലെ മരട് കുണ്ടന്നൂരിലുള്ള ഹോട്ടലിൽ ലഹരി പാർട്ടി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്.

ALSO READ: കയ്യിലൊരു യൂട്യൂബ് ചാനലുണ്ടെങ്കിൽ എന്തുമാകാമോ?, നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ ആരാധകർ

സംഭവത്തിൽ ഓംപ്രകാശും അദ്ദേഹത്തിൻ്റെ സുഹൃത്തായ ഷിഹാസും അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഹോട്ടലിലെ ശുചിമുറിയിൽ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ പൌഡർ എന്ന് സംശയിക്കുന്ന പൊടി കണ്ടെടുത്തിരുന്നത്. ഇതാണ് ഇപ്പോൾ കൊക്കെയ്ൻ തന്നെയാണെന്ന് ഫൊറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. പരിശോധനയിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഹോട്ടലിൽ വന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News