വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ് 4 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ് 4 വയസ്സുകാരന്‍ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിലാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് ആള്‍മറയില്ലാത്ത കിണറ്റിനകത്തേക്ക് വീഴുകയായിരുന്നു.

ALSO READ: ഇപിയുടെ പേരിലുള്ള പുസ്തക വിവാദത്തിൽ തുടരന്വേഷണം വേണം, ഡിസി ബുക്സിൽ നിന്നും ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യം; ടി പി രാമകൃഷ്ണൻ

ശബ്ദംകേട്ട് ഓടിയെത്തിയ ബന്ധുക്കളുടെ നിലവിളി കേട്ട് പ്രദേശത്തേക്ക് ഓടിക്കൂടിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ഉടന്‍ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: കേരളത്തോട് വീണ്ടും കേന്ദ്രാവഗണന; ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരേന്ത്യക്ക് 140 കോടി, കേരളത്തിന് 72 കോടി മാത്രം

ആള്‍മറയില്ലാതെ കിടക്കുന്ന കിണര്‍ സാമാന്യം നല്ല താഴ്ചയുള്ളതും അപകട സമയത്ത് കിണറില്‍ നിറയെ വെള്ളമുള്ളതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News