നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച് ഇവര്‍ കത്തിക്കുകയും ചെയ്തു.

ALSO READ:   കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; മരിച്ചത് പാമ്പാടി, കാസർഗോഡ് സ്വദേശികൾ

ബിജ്‌നോറിലെ ജലാല്‍പൂര്‍ സ്വദേശിയായ കപില്‍ എന്നയാളാണ് സ്വന്തം ഭാര്യയുടെ ക്രൂരകൃത്യം പൊലീസില്‍ അറിയിച്ചത്. കപില്‍ പാടത്ത് പണിക്കായി പോയ സമയമാണ് ഇയാളുടെ ഭാര്യ ആദേശ് ദേവി സ്വന്തം മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്.

ALSO READ:   കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം: മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ശരീരം പകുതിയിലേറെ കത്തിക്കരിഞ്ഞിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി യുപി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News