ജമ്മുകാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം, വീഡിയോ

ജമ്മുകശ്മീരിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയന്‍വരെയാണ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ സഞ്ചരിച്ചത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

ALSO READ: ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടം വന്നു; അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

എണ്‍പത് കിലോമീറ്ററോളമാണ് ട്രെയിന്‍ സഞ്ചരിച്ചത്. മുഖേരിയനിലെ ഉച്ചി ബാസിയിലെത്തിപ്പോഴാണ് ട്രെയിന്‍ നിര്‍ത്താനായത്. ചില സമയങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. ജമ്മു കശ്മീരിലെ കത്വ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ALSO READ: സൗണ്ട്പോഡ് സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍ പേ

പത്താൻ കോട്ട് ഭാഗത്തേക്കു നിർത്തിയിട്ടിിരുന്ന ട്രെയിൻ  പാളത്തിന്റെ ചെരിവ് കാരണം തനിയെ നീങ്ങി എന്നാണ് സൂചന. റെയിൽവേ അധികൃതരുടെ പരിശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയിൽ വെച്ചാണ് ട്രെയിൻ തടഞ്ഞ് നിർത്തിയത്. പാളത്തിൽ മരക്കട്ടികൾ  ഉൾപ്പെടെ  നിരത്തിയതാണ്   ട്രെയിൻ നിർത്തിയത്  എന്ന്‌ റെയിൽവേ അധികൃതർ അറിയിച്ചു.

അതിനിടെ ഒരു റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്നതിൻ്റെ  ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു എന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ ഗുരുതര സുരക്ഷ വീഴ്ചയിൽ പ്രതികരിക്കാൻ  റെയിൽവേ ഇതുവരെ  തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News