ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജിയും അതുപോലെ തന്നെ. അതിൽ തന്നെ മനുഷ്യരാശി അതിൻ്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ചികിൽസാ മേഖലയിലെ നൂതന മുന്നേറ്റങ്ങളെയാണ്. അത്തരത്തിലുള്ളൊരു വാർത്തയാണ് ചൈനയിലെ ബെയ്ജിങിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ചൈനയിലിരുന്നു കൊണ്ട് ഒരു ഫ്രഞ്ച് ഡോക്ടർ മൊറോക്കോയിലുള്ള രോഗിക്ക് പ്രോസ്ട്രേറ്റ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ലോകത്തെ അൽഭുതപ്പെടുത്തിയ ഈ ശസ്ത്രക്രിയ നടന്നിരിക്കുന്നത്.
ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ?, ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
ചൈനയുടെ നൂതന റോബോട്ടായ തൗമൈ ഉപയോഗിച്ച് ഡോ. യൂനസ് അഹ്‌ലാൽ മൊറോക്കൻ പൗരൻ്റെ പ്രോസ്‌റ്റേറ്റ് മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുള്ളത്. രണ്ട് മണിക്കൂർ സമയമെടുത്ത് ഏകദേശം 12000 കിലോമീറ്റർ അകലെയുള്ള രോഗിയ്ക്കാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. നൂറ് മില്ലി സെക്കൻ്റിനകം ആശയവിനിമയങ്ങൾ കൈമാറിക്കൊണ്ട് 5ജി ഉപയോഗിക്കാതെ ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റിൻ്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ.
മുഴ എടുത്തുകളഞ്ഞതിനു ശേഷം മുറിവ് തുന്നിക്കെട്ടാനും പിന്നീട് റോബോട്ടിൻ്റെ സഹായം തേടി. വ്യക്തത, വഴക്കം, സ്ഥിരത എന്നിവയാണ് തൗമൈ റോബോട്ടിൻ്റെ പ്രത്യേകത. നിലവിൽ ഇയു സിഇ സർട്ടിഫിക്കറ്റ് ലഭിച്ച തൗമൈ യൂറോളജി, തൊറാസിക് സർജറി, ഗൈനോക്കോളജിക്കൽ എൻഡോസ്‌കോപ്പി എന്നിവയുൾപ്പടെ നിരവധി ചികിത്സാനടപടികൾക്ക് അംഗീകാരം ലഭിച്ച റോബോട്ടാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here