അനുഭവങ്ങളിലൂടെ മാത്രമേ പ്രകൃതിയെ മനസിലാക്കാനാകു; സൗഹൃദം പങ്കിട്ട് പാമ്പും പശുവും ; അപൂർവദൃശ്യ വീഡിയോ

പാമ്പും മറ്റു മൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലരും പങ്കു വയ്ക്കാറുണ്ട്. എന്നാലിപ്പോൾ പാമ്പും പശുവും തമ്മിലുള്ള ഒരു സൗഹൃദ വീഡിയോ ആണ് വൈറലായിരിക്കുന്നത് . ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററി ലൂടെ ഷെയര്‍ ചെയ്ത 17 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

also read :ലൈംഗിക താത്പര്യം അറിയിച്ച എല്‍ജിബിടി സുഹൃത്തിനെ കൊന്ന് അഴുക്ക് ചാലില്‍ തള്ളി യുവാവ്; അറസ്റ്റ്

‘വിശദീകരിക്കാനാവില്ല, നിര്‍മലമായ സ്‌നേഹത്തിലൂടെ നേടിയ വിശ്വാസമാണിത്’ എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത് . ഒരു മൂര്‍ഖനും പശുവുമാണ് വീഡിയോയിലുള്ളത്. പാമ്പിനെ കണ്ട് ഭയപ്പെടാതെ നിൽക്കുന്ന പശുവും പശുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കാത്ത പാമ്പും കാഴ്ചക്കാരില്‍ ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് . ഇരുവരും ഒരുമിച്ച് നിൽക്കുന്ന വീഡിയോ കാഴ്ചക്കാർക്ക് പിരിമുറുക്കമുണ്ടാക്കുമെങ്കിലും പിന്നീട് ഇരുവരുടെയും പ്രകടനം സന്തോഷം ജനിപ്പിക്കുന്നതാണ്. പശു തന്റെ തൊട്ടടുത്ത് കിടക്കുന്ന മൂർഖന്റെ പത്തിയിൽ നക്കുമ്പോൾ അതിൽ തിരിച്ചൊന്നും പ്രതികരിക്കാത്ത മൂർഖനെ ആശ്ചര്യത്തോടെ നോക്കാനേ കഴിയൂ.

സങ്കീര്‍ണതയാര്‍ന്നതാണ് പ്രകൃതിയെന്നും അനുഭവങ്ങളിലൂടെ മാത്രമേ പ്രകൃതിയെ മനസിലാക്കാനാകൂവെന്നും ഒരാള്‍ വീഡിയോയ്ക്ക് കമന്റായി പറയുന്നു. ഭൂമിയിലെ മറ്റു ജീവികളില്‍ നിന്ന് മനുഷ്യര്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ ഈ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നും സംശയം പറയുന്നവരുമുണ്ട്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

also read :സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല; പ്രതികരിച്ച് അനിൽ ആന്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News