മട്ടാഞ്ചേരിയില്‍ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു; സംഭവം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോൾ

kerala-police

കൊച്ചി മട്ടാഞ്ചേരിയില്‍ വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു. ജീപ്പില്‍ കയറ്റിയ പ്രതികളില്‍ ഒരാളെ ബലമായി മോചിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 12 മണിയോടെ മട്ടാഞ്ചേരി ബസാര്‍ റോഡില്‍ കല്‍വത്തി പാലത്തിന് സമീപമാണ് സംഭവം.

വിദേശ വനിതകളെ ശല്യം ചെയ്യുന്നതായി മട്ടാഞ്ചേരി സ്റ്റേഷനില്‍ ഫോണ്‍ സന്ദേശം വന്നതിനെ തുടര്‍ന്ന് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ആര്‍ സിബിയും സംഘവും സ്ഥലത്തെത്തുകയും പാലത്തിലിരുന്നവരോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കല്ല് കൊണ്ട് അക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ ഭാസി, അഫ്‌സല്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

Read Also: സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി കാപ്പാ കേസ് പ്രതി പൊലീസ് പിടിയിൽ

ഇതിനിടെ പ്രതികളില്‍ ഒരാളെ പൊലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍ ഇയാളുടെ ബന്ധുക്കള്‍ ചേര്‍ന്ന് പ്രതിയെ ബലമായി മോചിപ്പിക്കുകയും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ സിബിയെ അക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പന്ത്രണ്ട് പേര്‍ക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News