മലപ്പുറത്ത് സംരക്ഷിത മത്സ്യത്തെ പിടിച്ച കേസിൽ ആറംഗ സംഘം പിടിയിൽ

മലപ്പുറം നിലമ്പൂരിൽ സംരക്ഷിത മത്സ്യത്തെ പിടിച്ച കേസിൽ ആറംഗ സംഘം പിടിയിൽ. റിസർവ് വനത്തിലെ പുഴയിൽ നിന്ന് സംരക്ഷിത വിഭാഗത്തിൽ പെട്ട റെഡ്ഫിൻ എന്ന മത്സ്യത്തെ പിടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്താെടിക വാഹിദ് പാറത്തൊടികമുഹ്‌സിൻ , തെക്കേതൊടിക സലീം , വെള്ളിയത്ത് ഹംസ കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി എൻ രാഗേഷ് അറസ്റ്റ് ചെയ്തത്.

also read:സ്വര്‍ണവില ഇടിഞ്ഞു; നേരിയ ആശ്വാസം

നെടുങ്കയം സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ന്യൂ അമരമ്പലം റിസർവ് വനത്തിലാണ് സംഭവം. ഷോക്ക് അടിപ്പിച്ചാണ് റെഡ്ഫിൻ മത്സ്യത്തെ പിടിച്ചത്. ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണവും എട്ട് കിലോ മത്സ്യവും വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. വനത്തിലെ പുഴയിൽ നിന്നും പിടിച്ച 8 കീലോഗ്രാം മത്സ്യവുമായി പ്രതികൾ കടന്നു കളയാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് ഇവരെ പിടി കൂടുന്നത്. പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News