ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

also read :രാഹുല്‍ ഗാന്ധി വീണ്ടും എംപി, അംഗത്വം പുനഃസ്ഥാപിച്ചു

മീമ്പാറ പാല്‍ സൊസൈറ്റി, ജംഗ്ഷനിലെ കടകള്‍, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവിടങ്ങളില്‍ ഈ സംഘം മോഷണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കോടനാട് പളളിപ്പടി മാര്‍ മല്‍കെ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ നിന്നും 1000ത്തോളം രൂപയും ഇവര്‍ മോഷ്ടിച്ചു.

also read :കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News