പാളത്തിൽ ​ഗ്യാസ് സിലിണ്ടർ, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; സംഭവം ഉത്തർപ്രദേശിൽ

gas cylinder on railway track

ഉത്തർപ്രദേശിലെ പ്രേംപുര്‍ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. കാൺപുരിൽനിന്നും പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റാണ് പാളത്തിൽ ​ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read; ‘മോക്ഷം ലഭിക്കാൻ ബലി’; 50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സ്വാമി പിടിയിൽ, സംഭവം ചെന്നൈയിൽ

ഇന്ന് പുലർച്ചെ 5.50 ഓടെയാണ് സംഭവമുണ്ടായത്. പാളത്തിൽ ​ഗ്യാസ് സിലിണ്ടർ കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോ​ഗിച്ച് തീവണ്ടി നിർത്തി. ശേഷം റെയിൽവേ അധികൃതർ സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്യുകയായിരുന്നു. ട്രാക്കിൽനിന്നും കണ്ടെത്തിയത് അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് എന്നാണ് റിപ്പോർട്ട്.

Also Read; ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

മുൻപ് പ്രയാഗ്‌രാജ് – ഭിവാനി കാളിന്ദി എക്‌സ്പ്രസിനു മുന്നിലും ഇതേ രീതിയിലുള്ള സിലിണ്ടറുകൾ കണ്ടെത്തിയിരുന്നു. പ്രയാഗ്‌രാജിൽനിന്ന് ഹരിയാനയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപുരിൽ മുദേരി ഗ്രാമത്തിലെത്തിയപ്പോൾ ഒരു ഗ്യാസ് സിലിണ്ടർ പാളത്തിൽ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടു. അന്നും ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

News summary; A gas cylinder was found on a railway track near Prempur railway station in Uttar Pradesh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News