ലോകത്ത് ആദ്യമായി പുള്ളികളോ വെള്ളവരകളോയില്ലാത്ത ജിറാഫ് ജനിച്ചു. ബ്രൈറ്റ്‌സ് മൃഗശാലയിലാണ് തവിട്ടുനിറത്തിലുള്ള ജിറാഫ് ജനിച്ചത്. നാല് ആഴ്ച മാത്രം പ്രായമുള്ള ജിറാഫിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also read-ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ല: വിമര്‍ശനവുമായി കേരള ഹൈക്കോടതി
ജൂലൈ മുപ്പത്തിയൊന്നിനാണ് ജിറാഫ് ജനിച്ചത്. ലോകത്ത് ജീവിക്കുന്ന ഒരേയൊരു സോളിഡ് നിറമുള്ള റെറ്റിക്യുലേറ്റഡ് ജിറാഫാണിതെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ വെളുത്ത നിറത്തില്‍ ജനിക്കുന്ന ജിറാഫിന് വളരും തോറുമാണ് പുള്ളികളുണ്ടാകുന്നത്. എന്നാല്‍ ബ്രൈറ്റ്‌സ് മൃഗശാലയില്‍ ജനിച്ച ജിറാഫിന് ജനിച്ചപ്പോള്‍ തന്നെ തവിട്ടുനിറമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here