ദേശീയ പാതകളിൽ യുവതി – യുവാക്കള്‍ ബൈക്ക് സ്റ്റണ്ടുമായി എത്തുന്നത് വർധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു ബൈക്ക് സ്റ്റാണ്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബീഹാറിൽ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത് പട്‌നയിലെ ഒരു മാധ്യമപ്രവർത്തകനാണ്. യമഹ ആര്‍15 നെ പോലെ തോന്നിക്കുന്ന സ്പോര്‍ട്സ് ബൈക്കില്‍ ഒരു ആണ്‍കുട്ടിയുടെ പുറകിലായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. പെണ്‍കുട്ടിയുടെ രണ്ട് കൈയിലും തോക്ക് പിടിച്ചിരിക്കുന്നത് കാണാം. ഇടയ്ക്ക് തോക്കുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയും താഴ്ത്തിയും പെണ്‍കുട്ടി ബൈക്കിന് പുറകില്‍ നില്‍ക്കുകയാണ്.
also read :ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും
പാട്നയുടെ മറൈന്‍ ഡ്രൈവ് എന്ന് അറിയപ്പെടുന്ന ജെപി ഗംഗാ പാതയിലാണ് ഈ ബൈക്ക് സ്റ്റണ്ട് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായിരുന്ന വീഡിയോ ട്വറ്ററിലെത്തിയപ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.
also read :‘ചർച്ച ചെയ്യുന്നത് വികസനം’, പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിൽ: എം വി ഗോവിന്ദൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here