നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം പുത്തൻതോപ്പ് ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.
ബീഹാർ പാട്ന സ്വദേശികളും വിക്രംസാരാഭായ് സ്പേസ് സെൻ്ററിലെ ശാസ്ത്രജ്ഞനുമായ വി. കാശ്കുമാർ യാദവിനെയും ഭാര്യയെയുമാണ് തിരുവനന്തപുരം കഠിനംകുളത്തെ ഗുണ്ടയായ കംമ്രാൻ സമീർ ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ പുത്തൻതോപ്പിൽ വെച്ച് കല്ലെറിഞ്ഞ ശേഷം വാഹനം മൂന്നംഗ സംഘം തടഞ്ഞു നിർത്തുകയും ഇരുവരെയും മർദ്ദിക്കുകയും ആയിരുന്നു.
ALSO READ: പാലക്കാട്ടെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷ ആക്രമണങ്ങളിൽ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
തുടർന്ന് ഇരുവരുടെയും കഴുത്തിന് കത്തികൊണ്ടും മറ്റും പരുക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here