തൃശൂരിലെ പുഴയില്‍ നീര്‍നായക്കൂട്ടം; കാഴ്ച കൗതുകമെങ്കിലും ആശങ്കയില്‍ പ്രദേശവാസികള്‍

തൃശൂർ പുതുക്കാടിന് സമീപം മണലി പുഴയിൽ നീർനായക്കൂട്ടത്തെ കണ്ടെത്തി. ആറു നീർനായകളെയാണ് ഇന്ന് രാവിലെ വഴിയാത്രക്കാർ കണ്ടത്. മണലി – മടവാക്കര റോഡിനോട് ചേർന്ന് കാച്ചക്കടവിന് സമീപമാണ് പുഴയിൽ നീർനായകളെ കണ്ടെത്തിയത്. പ്രദേശവാസികൾ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായി എത്തുന്ന ഭാഗത്താണ് നീർനായ കൂട്ടം എത്തിയത്.

Also Read; അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

ടോൾ ഒഴിവാക്കി ഇതുവഴി കടന്നു പോയ വാഹന യാത്രക്കാരാണ് നീർനായകളെ കണ്ടത്. ഇവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. നീർനായകൾ പുഴയിൽ പെറ്റുപെരുകിയിട്ടുണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. മാംസ ഭോജികളായ നീർനായകൾ പുഴയിലിറങ്ങുന്നവരെ കൂട്ടത്തോടെ ആക്രമിക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

Also Read; വെള്ളികെട്ടിയ ഇടംപിരി ശംഖ് മാലിന്യകൂമ്പാരത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം, നിഷേധിച്ച് ദേവസ്വം അധികാരികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News