സിനിമാ സ്റ്റൈലിൽ ചേസിംഗ്; കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവർന്നു, സംഭവം പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ കാറിലും, ജീപ്പിലും, ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കവർന്നു. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സിനിമാ സ്റ്റെലിൽ തട്ടിയെടുത്തത്. സംഭവത്തിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയിൽ ഉപേക്ഷിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ട് ആന്ധ്ര സ്വദേശികളെ കാറിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

Also Read; കൊച്ചി പള്ളുരുത്തി മാർക്കറ്റിൽ നിന്നും പിടികൂടിയത് 200 കിലോ പഴകിയ മത്സ്യം; കട അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ആരോഗ്യ വിഭാഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News