ചതിയൻമാരേ, നിങ്ങൾക്കിതാ ഒരു പണി, ട്രംപിന് വോട്ടിട്ട പുരുഷൻമാരെ 4ബി പ്രസ്ഥാനം വഴി ബഹിഷ്ക്കരിക്കുമെന്ന് ഒരു കൂട്ടം സ്ത്രീകളുടെ പ്രഖ്യാപനം

അമേരിക്കയിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ആരവം തീർത്ത അലയൊലികൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, അത്തരമൊരു വാർത്തയാണ് അമേരിക്കയിൽ നിന്നും കേൾക്കുന്നത്. കമലാ ഹാരിസിനെ വീഴ്ത്തി ട്രംപിന് വൈറ്റ് ഹൌസിലേക്കുള്ള വഴി വെട്ടിക്കൊടുത്ത പുരുഷകേസരികളോട് അമേരിക്കയിലെ ഒരു കൂട്ടം സ്ത്രീകൾ അക്ഷരാർഥത്തിൽ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ.

ട്രംപിനോട് തോല്‍വി സമ്മതിച്ച് ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വേദിയിലേക്ക് കമലാ ഹാരിസ് കയറിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഒട്ടേറെ സ്ത്രീകളാണ് കണ്ണീർ പൊഴിച്ചത്. തങ്ങൾ പിന്തുണച്ച സ്ഥാനാർഥി തോറ്റതിലും ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലുമുള്ള ആഘാതം അവരിൽ പലർക്കും പുരുഷൻമാരോട് മൊത്തമുള്ള വിരോധമായി മാറിക്കഴിഞ്ഞു. ഈ വേദനയ്ക്ക് പ്രതികാരം ചെയ്യണം. അതിനവർ കണ്ടെത്തിയ വഴിയാണ് 4 ബി പ്രസ്ഥാനം വഴിയുള്ള ബഹിഷ്ക്കരണം. എന്താണ് 4 ബി പ്രസ്ഥാനം? എന്നല്ലേ, പറയാം.

ALSO READ: ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

ദക്ഷിണ കൊറിയയിലാണ് ആദ്യമായി ഇത്തരമൊരു ആഹ്വാനം ഉണ്ടാകുന്നത്. ദക്ഷിണ കൊറിയയിൽ 2017 മുതല്‍ 2018 വരെ നിലനിന്നിരുന്ന ആശയമാണ് 4B പ്രസ്ഥാനം. ഒരു റാഡിക്കല്‍ സ്ത്രീപക്ഷ പ്രോഗ്രാമാണിത്. കൊറിയൻ ഭാഷയിൽ ബി (bi) എന്നാൽ, No എന്നാണ് അർഥം. അതുകൊണ്ട് തന്നെ 4B എന്ന ഇംഗ്ലീഷ് വാക്ക് 4 കൊറിയൻ പദങ്ങളെ സൂചിപ്പിക്കുന്നു.

1. bihon ഈ പദത്തിനർഥം എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹമില്ല; 2. bichulsan ഇതിനർഥം പ്രസവിക്കില്ല; 3.  biyeonae ഈ വാക്ക് അർഥമാക്കുന്നത് ഇനി ഡേറ്റിങ് ഇല്ല; 4. bisekseu ഈ വാക്കിനർഥം എതിര്‍ ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധങ്ങള്‍ പാടില്ല; – ഇതാണ് ആ 4 ബിയുടെ അർഥങ്ങൾ. അതായത്, ഈ പ്രസ്ഥാനത്തിൻ്റെ അനുയായികള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുകയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ അവരില്‍ കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യില്ല. ലിംഗ സമത്വം പാലിക്കാത്ത വ്യവസ്ഥയോടുള്ള ഫലപ്രദമായ ഒരു ബഹിഷ്‌ക്കരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here