രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിൽ യുവാക്കളുടെ അഭ്യാസം; ആംബുലൻസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു

രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് കുറുകെ കാറ് വെച്ച് യുവാക്കളുടെ വെല്ലുവിളി. ആലപ്പുഴ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. ശൂരനാട് സ്വദേശികളായ യുവാക്കളാണ് യാത്ര തടസപ്പെടുത്തും വിധം കാറോടിച്ചത്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് അഭ്യാസ പ്രകടനം നടത്തി. തുടർന്ന് ആംബുലൻസിന് മുന്നിൽ കാർ വട്ടമിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവർ വിഷ്ണു നൂറനാട് പോലീസിൽ പരാതി നൽകി.

Also Read; കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ട നേതാവെന്നാവർത്തിച്ച് സുപ്രീം കോടതി; ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News